സോവിയറ്റ് സാഹിത്യത്തിന്റെ ശില്പിയും വിശ്വവിഖ്യാതങ്ങളായ നോവലുകളുടേയും ചെറുകഥകളുടേയും നാടകങ്ങളുടേയും രചയിതാവുമായ മാക്സിം ഗോർക്കി എന്ന പ്രശസ്ത റഷ്യൻ സാഹിത്യകാരൻ (1868-1936) ഈ പുസ്തകം എഴുതിയത് 1914-ലാണ്. തന്റെ ജീവിതവും ക്ലേശഭൂയിഷ്ഠമായ കൗമാരവും അദ്ദേഹം ഇതിൽ വിവരിക്കുന്നു. കുഞ്ഞുന്നാളിൽത്തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കഥാനായകൻ അലോഷ പെഷ്ക്കോവ് 'അന്യമനുഷ്യരു'മായി ഇടപെടുന്നു. അവൻ ചെരിപ്പുകടയിലെ 'ബോയ്' ആയി ജോലിനോക്കുന്നു. ഒരു കഷണം റൊട്ടിക്കു വേണ്ടി ശകാരങ്ങൾ സഹിച്ചുകൊണ്ട് ബന്ധുവീട്ടിൽ പോയി 'ഡ്രാഫ്റ്റ്സ്]മാൻ വേല' പഠിക്കുന്നു. വോൾഗയിലൂടെ സഞ്ചരിക്കുന്ന കപ്പലിൽ പാത്രം തേപ്പുകാരനായും വിശുദ്ധരൂപശില്പശാലയിലെ ചിത്രകാരന്മാരുടെ സഹായിയായും പണിയെടുക്കുന്നു. ഈ പതിന്നാലുവയസ്സുകാരന്റെ മുമ്പിൽ ജീവിതം കാഴ്ചവയ്ക്കുന്നത് അപമാനങ്ങളും കഷ്ടപ്പാടുകളും മാത്രമല്ല. ഭാസുരമായ വികാരങ്ങളും കറപുരളാത്ത വിചാരങ്ങളുമുള്ള നല്ല മനുഷ്യരുമായും അവൻ പരിചയപ്പെടുന്നു. ചുറ്റുപാടുമുള്ള ലോകം നോക്കിക്കാണാനും പുസ്തകങ്ങളെ സ്നേഹിക്കാനും അറിവിനെ വിലമതിക്കാനും അവർ അവനെ പഠിപ്പിക്കുന്നു. പഠിക്കാനുള്ള അദമ്യമാ
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.