ജനനീതിയുടെ ചരിത്രത്തിന്]റെ നാള്]വഴികളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. വിവിധ കാലങ്ങളില്] ജനനീതിയോട് ഒപ്പം ചേര്]ന്നുനിന്ന അംഗങ്ങളുടെയും സുമനസ്സുകളുടെയും മഹത്തുക്കളുടെയും അന്വേഷണത്തിന്]റെയും പങ്കാളിത്തത്തിന്]റെ ചരിത്രം. ജനാധിപത്യമൂല്യങ്ങളുടെയും പുതിയ പ്രബുദ്ധാശയങ്ങളുടെയും സ്വാതന്ത്ര്യത്തിന്]റെയും രുചിയറിഞ്ഞ മനുഷ്യന് മതമതിലകങ്ങളില്] തളഞ്ഞടയാന്] സാധ്യമല്ല. മതസ്ഥാപനങ്ങളിലെ കീഴ്വഴക്കങ്ങളുടെ ക്രൂരചര്യകള്]ക്കിരയായി ഏറെനാള്] തുടരാനും സാധ്യമല്ല. ചിന്തയിലും വിശ്വാസത്തിലും സ്വതന്ത്രനായിരിക്കാന്] വ്യക്തിജീവിതത്തില്] ജി.പി. നൂഴേണ്ടിവന്ന ഇടുങ്ങിയ തീത്തുരങ്കങ്ങളിലേറ്റ പൊള്ളലുകളുടെ ഓര്]മ്മ ഈ പുസ്തത്തില്] നേരുയിരോടെ കാണാം. യാതനയെ, പീഡനങ്ങളെ, അവകാശ നിഷേധങ്ങളെ, മൂല്യക്കുത്തകകളെന്ന് ഭാവിക്കുന്ന മതാധികാരികളെ, വര്]ഗ്ഗീയ ഫാസിസത്തെ, പരിസ്ഥിതി നശീകരണ വ്യഗ്രമായ വികസന വീക്ഷണത്തെ, വ്യവസ്ഥയിലേക്ക് സംക്രമിക്കുന്ന സാമൂഹ്യ/സാംസ്കാരിക ജീര്]ണ്ണതകളെ, ജനനീതി നേരിട്ടതിന്]റെയും മറികടന്നതിന്]റെയും കഥ, ജി.പി.യുടെ ആത്മകഥയും ജനനീതിയുടെ ചരിത്രവുമായ ഈ പുസ്തകത്തില്] കാണാം.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.