രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിനു മുന്പ് വരെ വിയന്നയിലെ പ്രശസ്തനായ മനശാസ്ത്ര ചികിത്സകനായിരുന്നു വിക്ടർ ഫ്രാങ്ക്ൾ. നാത്സി തടവുകാരനായി പിടിക്കപ്പെട്ടതു മുതല്] തനിക്കും സഹതടവുകാർക്കും ഔഷ്വിറ്റ്സിലെ തടങ്കൽ പാളയത്തിൽ നേരിടേണ്ടിവന്ന കഠിന യാതനകളെ അതിസൂക്ഷ്]മം നിരീക്ഷിക്കുവാനും അസാധാരണമാം വിധം വിശകലനം ചെയ്യുവാനും വിക്ടർ ഫ്രാങ്ക്ൾനു കഴിഞ്ഞിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിൽ തടങ്കൽപ്പാളയ ജീവിതത്തെ നോക്കിക്കാണുവാൻ അദ്ദേഹത്തിനു കഴിഞ്ഞതിന്റെ ഫലമാണ് ഈ കൃതി. സ്വന്തം വിശപ്പു മറന്ന് അന്യന്റെ വിശപ്പകറ്റുവാനും അവരെ ആശ്വസിപ്പിക്കുവാനും ശ്രമിച്ചവരായിരുന്നു, മറ്റുള്ളവരെക്കാൾ കൂടുതൽ കാലം അതിജീവിച്ചതെന്ന വാസ്തവം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. " നിങ്ങൾ സ്വന്തമാക്കിയതെന്തും നിങ്ങൾക്കതീതമായ ഒരു ശക്തിക്കു കവർന്നെടുക്കുവാൻ കഴിയും. എന്നാൽ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന നിങ്ങളുടെ സ്വാതന്ത്ര്യം മാത്രം എന്നും നിങ്ങൾക്കു സ്വന്തമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന യാതൊന്നിനെയും നിങ്ങൾക്കു നിയന്ത്രിക്കുവാൻ കഴിയില്ല, എന്നാൽ, നിങ്ങളുടെ വിക
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $15. ThriftBooks.com. Read more. Spend less.