ക്ലാസ്സിസിസത്തിന്റെയും റൊമാൻ്റിസിസത്തിൻ്റെയും കാവ്യഭുമികയാണ് വള്ളത്തോൾ സൃഷ്]ടിച്ചത്. സ്വാതന്ത്ര്യസമരകാലം കവിതയിൽ ആവിഷ്കരിച്ച് ദേശീയകവിയായി പ്രശസ്]തനായി. അക്കാലഘട്ടത്തിലെ എല്ലാ അനാചാരങ്ങൾക്കുമെതിരായി തൂലിക ചലിപ്പിച്ചു. വാ]ല്മീകി രാമായണം തർജ്ജമ ചെയ്]ത്] 'കേരള വാല്]മീകി' എന്ന അപരനാമത്തിൽ അറിയപ്പെട്ടു. ഇച്ഛാശക്തിയാൽ കലയുടെ മഹത്ത്വമറിഞ്ഞ കവി ഇന്നത്തെ കലാമണ്ഡലത്തിന്റെ സ്ഥാപകശില്]പിയായി. ശബ്ദസൗകുമാര്യവും ഉന്മേഷദായകവും പ്രസാദപൂർണ്ണവും ആസ്വാദ്യകരവുമായ ലളിതകോമളപദാവലികളാൽ മലയാള കാവ്യലോകത്തിൽ അദ്വിതീയനായി. നാടകീയത, ചലനാത്മകത, അർത്ഥഗാംഭീര്യം എന്നിവയാൽ സമൃദ്ധമാണ് വള്ളത്തോൾ കവിതകൾ. മലയാളകാവ്യ സംസ്]കാരചരിത്രത്തിൽ ശ്രേഷ്ഠ കവിയായി വിരാജിക്കുന്ന വള്ളത്തോളിൻ്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.