ഒരാന്തരിക ലോകത്തെ കൊണ്ടുനടക്കാനുള്ള കരുത്ത് ഈ സമാഹാരത്തിലെ മിക്ക കവിതകളിലും കാണുന്നുണ്ട്. കയറാനും ഇറങ്ങാനും പല വഴികളുള്ളതാണ് കവിതയുടെ ജാതകം. ഒരു പെരുന്തുറവി നമുക്കിടയിലുണ്ടെന്ന് ബിജു ജോസഫ് തന്നെ തിരിച്ചറിയുന്നുമുണ്ട്. ഉത്തമ ഗീതത്തിലെടുക്കാതെ പോയ വരികളെ അന്വേഷിക്കലാണ് കവികർമ്മം. ആ ദൗത്യം ബിജുവിന്റെ കവിതകളിലുണ്ട്. എഴുത്ത് ഒരു ജൈവരൂപമാണ്. നിരന്തരം നവീകരിക്കാനുള്ള തിടുക്കമാണ് അതിന്റെ കാതൽ. ഈ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ ആ തിടുക്കം ഞാൻ തിരിച്ചറിയുന്നു. അവതാരിക മാധവൻ പുറച്ചേരി
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.