മാഷിന്റെ വാക്കുകൾ വെറും വാക്കുകളല്ല. ഓരോന്നും ഇടപെടലുകളായിരുന്നു. നമ്മുടെ ജഡാവസ്ഥയ്ക്കു നേരെയുള്ള പ്രഹരങ്ങളായിരുന്നു അവ. വാക്കുകൾ ഇടിമുഴക്കങ്ങളും ഭാവനകൾ ഗർജനങ്ങളുമായി മാറി. വെറും പ്രയോജനകാംക്ഷയുള്ള ഒരു സമൂഹമായി മാറുന്ന കാലം, അധികാരങ്ങളെല്ലാം അമിതാധികാരങ്ങളായി പ്രയോഗിക്കപ്പെടുന്ന ചരിത്ര മുഹൂർത്തം, ആത്മീയാനുഭൂതികൾ മതയുക്തിയിലൂടെ മലീമസമാകുന്ന ജീവിതസന്ദർഭം, വിമോചന മോഹങ്ങളെല്ലാം സുരക്ഷിത വ്യായാമങ്ങൾ മാത്രമായിത്തീരുന്ന ചരിത്രരാശി - ഈ സന്ദിഗ്ധതകളോടാണ് മാഷ് കലഹിച്ച് പ്രവർത്തിച്ചത്.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.