കാലത്തെ നിരന്തരം അടയാളപ്പെടുത്തുന്ന കവിയാണ് സച്ചിദാനന്ദന്]. ചരിത്രത്തിന്]റെയും പുരാവൃത്തങ്ങളുടെയും ദര്]ശനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും രാഷ്ട്രീയപ്രതിസന്ധികളുടെയും പ്രക്ഷുബ്ധതയാണ് കാലം. അതാകട്ടെ ഒരു മഹാനദിയായി സച്ചിദാനന്ദനിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. ഏഴരപ്പതിറ്റാണ്ടു പിന്നിട്ട വ്യക്തിജീവിതത്തിലേക്കും അറുപതാണ്ടു പിന്നിട്ട സംഭവബഹുലമായ രചനാകാലത്തിലേക്കും കവി തിരിഞ്ഞുനോക്കുകയാണ്, ആത്മകഥാപരമായ ഈ താളുകളിലൂടെ. വ്യക്തിജീവിതത്തിനപ്പുറം ഇതൊരു കാലഘട്ടത്തിന്]റെ ചരിത്രരേഖ കൂടിയാണ്. പിറന്ന നാടിന്]റെ നിലാവിനും പൊന്]വെയിലിനും പൂക്കള്]ക്കും കിളികള്]ക്കുമൊപ്പം അതിതീക്ഷ്ണമായ വിശ്വദര്]ശനത്തിന്]റെ ഉഷ്ണപ്രവാഹങ്ങളെയും നിലയ്ക്കാത്ത അന്വേഷണങ്ങളെയും ചേര്]ത്തുവയ്ക്കുകയാണ് മലയാളത്തിന്]റെ പ്രിയകവി. ഓര്]മ്മകളുടെ ഈ പുസ്തകം തീര്]ച്ചയായും ചില മറവികളെക്കുറിച്ചും ഓര്]മ്മപ്പെടുത്തുന്നുണ്ട് എന്നതും ബോധപൂര്]വമാണ്.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.