"മലയാളസാഹിത്യത്തിന്റെ പുതിയ വളർച്ചകളിൽ പങ്കെടുക്കുന്ന പുതുതലമുറ എഴുത്ത്, മലയാളി കുടിയേറ്റസമൂഹങ്ങളിൽനിന്ന് പുറപ്പെട്ടു തുടങ്ങിയതിന്റെ നല്ല ഉദാഹരണങ്ങളാണ് സുനിൽ ചെറിയകുടിയുടെ ഈ സമാഹാരത്തിലെ കൃതികൾ. ന്യൂസിലണ്ടിന്റേയും ആസ്ത്രേലിയയുടേയും മണ്ണിൽനിന്നുള്ള അദ്ദേഹത്തിന്റെ കഥകൾ, ഭൂഖണ്ഡങ്ങൾ താണ്ടി വികസിച്ചുകൊണ്ടിരിക്കുന്ന മലയാള എഴുത്തിന്റെ അതിരുകളെ അടയാളപ്പെടുത്തുന്ന രചനകളാണ്. പരദേശസമൂഹത്തിന്റെ പശ്ചാത്തലത്തിൽ ചുരുളഴിയുന്ന ഈ കഥകൾ, ഭാഷയിലും ശില്പത്തിലും പുതിയ സാധ്യതകൾ തേടുന്നു. അവ സമകാലികമായ മലയാള ചെറുകഥയുടെ ഊർജ്ജസ്വലമായ പ്രവാഹത്തിലേക്കുള്ള മികച്ച സംഭാവനകളാണ്." (സക്കറിയ) "പ്രകൃതിയും മനുഷ്യരുമാണ് സുനിൽ ചെറിയകുടിയുടെ കഥകളിലെ നേർക്കാഴ്ച. യാത്രികരാണ് മനുഷ്യരൊക്കെയും. അവർ എത്തിച്ചേരുന്ന ഇടങ്ങളുടെ വൈചിത്ര്യവും ഉയർന്നു കേൾക്കുന്ന നിശ്ശബ്ദരോദനവുമാണ് ഈ കഥകളുടെ സവിശേഷത. ഓരോരോ ഇടങ്ങളിൽ ഓരോരോ മനുഷ്യർ എന്ന് ഈ കഥകളെ വിശേഷിപ്പിക്കാം." (വി ആർ സുധീഷ്)
ThriftBooks sells millions of used books at the lowest
everyday prices. We personally assess every book's quality and offer rare, out-of-print treasures. We
deliver the joy of reading in recyclable packaging with free standard shipping on US orders over $15.
ThriftBooks.com. Read more. Spend less.