ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾ ബിജോ ജോസ് ചെമ്മാന്ത്ര ബിജോ ജോസ് ചെമ്മാന്ത്രയുടെ കഥകൾ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളാണ്. അദ്ദേഹം തന്റെ കഥകളിൽ മനുഷ്യത്വത്തിന്റെ ദിവ്യമായ പ്രകാശം കൊളുത്തിവെയ്ക്കുന്നു. ഈ കഥകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ആഖ്യാനശൈലിയും അതിനു കൊടുക്കുന്ന പരിചരണവും എത്ര മനോഹരമാണ്. ഓരോ വാചകത്തിനുള്ളിലും ഓരോ ജീവിതചിത്രങ്ങൾ ആവിഷ്]ക്കരിക്കുന്ന അദ്ദേഹത്തിന്റെ രചനാരീതി എന്നെ വിസ്മയിപ്പിക്കുന്നു. പെരുമ്പടവം ശ്രീധരൻ ശിൽപ്പഭദ്രതയും ഭാവുകത്വവും നിറഞ്ഞുതുളുമ്പുന്ന 12 കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. സൂക്ഷ്മമായ രചനാശിൽപ്പം, രൂപ ഭാവഭദ്രത,നവീനത ഇവയൊക്കെ കോർത്തിണക്കി സൗന്ദര്യതൃഷ്ണ തിളങ്ങുന്ന ആഖ്യാനശൈലിയിലൂടെ ആവിഷ്]ക്കരിച്ചപ്പോൾ തന്റെ ആത്മാവിലുള്ള കവിത തന്മയത്വത്തോടെ കഥകളായി വാർത്തെടുക്കാൻ ബിജോ ജോസിന് കഴിഞ്ഞിരിക്കുന്നു. സമകാലിക ജീവിത സമസ്യകളോടുള്ള തന്റെ ധൈഷണികമായ പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ രചനാതന്ത്രത്തിന്റെ ശക്തിയും സൗന്ദര്യവും. ഡോ. എം.വി. പിള്ള ഭൂപ്രകൃതിയുടെയും മനുഷ്യാവസ്ഥയുടെയും ഋതുഭേദങ്ങൾ സൂക്ഷ്മമായി അനുഗമിക്കുന്ന ആഖ്യാനശŔ
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.