കവിതകളില്]നിന്ന് കിനിയുന്ന ഭാവാത്മകതയുടെ അനുരണനങ്ങളാല്] സമ്പന്നമാണ് ഈ സമാഹാരം. നര്]മ്മത്തിന്]റെ മേമ്പൊടിയും അനുഭവത്തിന്]റെ രസാത്മകതയും സമ്മേളിക്കുമ്പോള്] ഈ കാവ്യവഴികള്] കാലാതീതമാകുന്നു. ""പ്രകൃതിയും സംസ്കൃതിയും തമ്മിലുള്ള വൈരുദ്ധ്യത്തിന്]റെ ഒത്ത നടുക്കാണ് ചന്ദ്രതാര തന്]റെ കവി വ്യക്തിത്വത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സംസ്കൃതിയിലെ ഓരോ കര്]മ്മവും പ്രകൃതിയില്] ഒരു നിഴല്] വീഴ്ത്തുന്നുണ്ട്. അതു പെറുക്കിയെടുക്കാതെ ചന്ദ്രതാരയുടെ ഒരു കവിതയും മുഴുമിക്കുന്നില്ല. തന്]റെ പൗരജീവിതത്തിന് സമാന്തരമായി ഒരു പ്രാകൃതിക ജീവിതവും ഇക്കവി ജീവിച്ചു തീര്]ക്കുന്നുണ്ട്. തന്]റെ തന്നെ ആ അപരത്വത്തെ കണ്ടെടുക്കലും വെളിപ്പെടുത്തലും കൂടിയാണ് ചന്ദ്രതാരയ്ക്ക് കവിത. അപരയെ കാണാനുള്ള ത്വരയാണ് ഈ കവിയുടെ സഞ്ചാരപഥത്തിന്]റെ നാമസൂചി. കവിതകള്] മുഴുക്കനെയും പിഴിഞ്ഞെടുത്താല്] കിട്ടുന്ന ആരായല്] പച്ചയിലേക്ക് ദൂരമെത്ര, എന്നാണ്.""
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.